Elections for the new Board of Directors of the Chicago Malayalee Association for the 2023-2025 term, will be held on Sunday, August 6, 2023 at the association’s office (834 E. Rand Rd., Mount Prospect IL 60056).

Nomination & Election Committee 2023-25
Nomination & Election Committee ; Chairman – P . O . PHILIP – 630 660 0689 (Address: P . O . Philip, 506 Buckingham Pl., Downers Grove, IL – 60516)
Nomination & Election Committee Members: JAMES KATTAPURAM – 630 202 1002
SUNNY VALLIKALAM – 847 722 7598
Nomination submission Deadline : 15th June 2023 (12 Midnight)
Nomination Opening Date: 28th June 2023 at the office of the Chicago Malayalee Association, in the presence of President, Candidates or Representative of Candidates

President Joshy Vallikalam expressed that he expects everyone’s cooperation to conduct the election in a smooth manner.

Joshy Vallikalam
President
Chicago Malayalee Association
312 685 6749

ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023 -25 തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുതിയ ഇലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി പി.ഒ. ഫിലിപ്പ്, കമ്മിറ്റിയംഗങ്ങളായി ജെയിംസ് കട്ടപ്പുറം, സണ്ണി വള്ളിക്കളം എന്നിവരായിരിക്കും. പഴയ തിരഞ്ഞെടുപ്പ് കമ്മിറ്റി രാജിവച്ച സാഹചര്യത്തിൽ അസോസിയേഷൻ ജൂൺ 13 ചൊവ്വാഴ്ച വൈകുന്നേരം എക്‌സിക്യൂട്ടീവിൽ നിന്നും ബോർഡിൽ നിന്നുമായി 21 അംഗങ്ങൾ പങ്കെടുത്ത യോഗം പുതിയ ഇലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനും യോഗം പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

അസോസിയേഷൻ നിയമാവലിയനുസരിച്ച് അസോസിയേഷന്റെ സീനിയറായിട്ടുള്ള മുൻ പ്രസിഡന്റുമാരാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയംഗങ്ങളാവുക. പ്രസ്തുത നടപടിക്രമമനുസരിച്ച് പി.ഒ. ഫിലിപ്പ് ചെയർമാൻ, കമ്മിറ്റിയംഗങ്ങളായി ജെയിംസ് കട്ടപ്പുറം, സണ്ണി വള്ളിക്കളം എന്നിവരാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ്, ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ, കമ്മറ്റിയംഗം എന്നീ നിലകളിലും പി.ഒ. ഫിലിപ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അസോസിയേഷൻ മുൻ പ്രസിഡന്‍റ്, ഫൊക്കാനയുടെ ഷിക്കാഗോ റീജനൽ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും ജെയിംസ് കട്ടപുറം പ്രവർത്തിച്ചിട്ടുണ്ട്

അസോസിയേഷൻ മുൻ പ്രസിഡന്‍റ്, ഫോമയുടെ റീജനൺ വൈസ് പ്രസിഡന്‍റ്, ഫോമാ നാഷണൽ കൺവൻഷൻ ചെയർമാൻ, എസ്എംസിസി ആൻസ് എസ്ബി അസംപ്ഷൻ അലുമ്നി ഓർഗനൈസേഷൻ എക്സിക്യുട്ടീവ് അംഗം, ഷിക്കാഗോ യുഡിഎഫ് ചെയർമാൻ എന്നീ നിലകളിൽ സണ്ണി വള്ളിക്കളം പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ഫോമയുടെ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റാണ്.

അസോസിയേഷന്റെ നിയമാവലിയനുസരിച്ച് നോമിനേഷൻ ജൂൺ 15 (12 മിഡ്‌നൈറ്റ്) ഓടുകൂടി ഇലക്ഷൻ കമ്മിറ്റി ചെയർമാനു ലഭിക്കേണ്ടതാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നവർ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ഒ. ഫിലിപ്പ്, 506 Buckingham Pl, Downers Grove, IL-60516 എന്ന അഡ്രസ്സിൽ പത്രി നേരിട്ടോ തപാലിലൂടെയോ അയക്കാവുന്നതാണ്. അപേക്ഷയോടെ എക്‌സിക്യൂട്ടീവിൽ മത്സരിക്കുന്നവർ 250 ഡോളർ ബോർഡിലേക്ക് മത്സരിക്കുന്നവർ 100 ഡോളർ ഫീസ് (തിരഞ്ഞെടുപ്പു ചെലവിലേക്ക്) ഉൾപ്പെടുത്തേണ്ടതാണ്.

പ്രസ്തുത നാമനിർദ്ദേശ പത്രിക ജൂൺ 28ന് അസോസിയേഷൻ ഓഫീസിൽ വച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി അല്ലെങ്കിൽ സ്ഥാനാർത്ഥിയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ വച്ച് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ തുറന്നു പരിശോധിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ പി.ഒ. ഫിലിപ്പ് (630-660-0689) കമ്മിറ്റിയംഗങ്ങളായ ജെയിംസ് കട്ടപ്പുറം (630-202-1002), സണ്ണി വള്ളിക്കളം (847-722-7598), പ്രസിഡന്റ് ജോഷി വള്ളിക്കളം (312-685-6749) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ജോഷി വള്ളിക്കളം
പ്രസിഡന്റ്
ഷിക്കാഗോ മലയാളി അസോസിയേഷൻ
312 685 6749

DOWNLOAD NOMINATION FORM 2023-2025