
ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു പൊതു യോഗം ഈ മാസം 18 ന് വൈകിട്ട് 4 മണിക്ക് മൗണ്ട് പ്രോസ്പെക്റ്റിലുള്ള മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് .ഇത് തെരഞ്ഞെടുപ്പ് വർഷം കൂടെയായതിനാൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ യോഗം തീരുമാനിക്കും. എല്ലാ അംഗങ്ങളും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് പ്രസിഡന്റ് ജെസ്സി റിൻസി ,സെക്രട്ടറി ആൽവിൻ ഷിക്കോർ,ട്രീസറെർ മനോജ് അച്ചേട്ട് ,വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ്, ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു .